നടി സ്വാതി റെഡ്ഡി വിവാഹിതയായി. ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹം. ചലച്ചിത്ര താരങ്ങള്‍ക്കും മറ്റുമായി കൊച്ചിയില്‍ വെച്ച് സെപ്തംബര്‍ 2ന് റിസപ്ഷന് നടത്തും. സുബ്രഹ്മണ്യപുരം, ആമേന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സ്വാതി റെഡ്ഡി. പൈലറ്റ് ആയി ജോലി ചെയ്യുന്ന വികാസ് ആണ് വരന്. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.
മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്യുന്ന വികാസ്, ജക്കാര്‍ത്തയിലാണ് താമസിക്കുന്നത്. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. 2005ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയാണ് സ്വാതിയുടെ സിനിമാ പ്രവേശനം.
2013ല്‍ റിലീസ് ചെയ്ത ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ആമേനിലൂടെ മലയാളികളുടെയും പ്രിയതാരമായി സ്വാതി മാറി. മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളിലും സ്വാതി വേഷമിട്ടു.