ഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടന് ഹരിശ്രി അശോകന് സംവിധായകന്റെ കുപ്പായമണിയുന്നു. ‘ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, ധര്മജന്, സുരഭി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എസ് സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ ഷഹീര്‍ ഷാന്‍, എം.ഷിജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.