മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ രണ്ടാമത്തെ ഗാനം എത്തി. മാനത്തെ മാരിവില്‍ ചിറകില്‍ എന്ന് തുടങ്ങുന്ന ഗാനം മൃദുല വാര്യരും വിജയ് യേശുദാസും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.
കുട്ടനാട്ടില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയില്‍ ഹരി എന്ന ബ്ലോഗ് എഴുത്തുകാരനായാണ് മമ്മൂട്ടി എത്തുന്നത്. ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പ്പിക ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ചിത്രത്തില്‍ റായ് ലക്ഷ്മിയെ കൂടാതെ അനു സിത്താര, ഷംന കാസിം എന്നിവരും നായികമാരായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ലാലു അലക്സ്, നെടുമുടി വേണു, സിദ്ദിഖ്, ജേക്കബ് ഗ്രിഗറി, സഞ്ജു ശിവറാം, ജൂഡ് ആന്റണി ജോസഫ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂട്ടിയുടെ തീയേറ്ററുകളിലെത്തുന്ന ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. ഓണം റിലീസായി തിയറ്ററുകളിലെത്താനിരുന്ന ചിത്രം പ്രളയം കാരണം മാറ്റുകയായിരുന്നു.