തൊടുപുഴ: മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ് 4 മത്സരാര്‍ത്ഥിയായ ഡോ. റോബിന് രാധാകൃഷ്ണന്റെ കാര്‍ അപടകത്തില്‍പ്പെട്ടു. തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിനായി പോകും വഴിയാണ് അപകടമുണ്ടായത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അപകടത്തില്‍ ആര്‍ക്കും പരിക്കിറ്റില്ലെന്നാണ് വിവരം. റോബിന് ഉദ്ഘാടനത്തിന് എത്തുകയും ചെയ്തിരുന്നു. ‘ വരുന്ന വഴി എന്റെ കാര്‍ ഒരു കൊക്കയിലേക്ക് മറിഞ്ഞു. കാര്‍ ഒരു കല്ലില്‍ തട്ടി നിന്നതുകൊണ്ട് മാത്രം രക്ഷപ്പെട്ടു. എന്നിട്ടും നിങ്ങളെ കാണാന്‍ വേണ്ടിയാണ് ഞാന്‍ വന്നത്,” റോബിന് ഉദ്ഘാടന വേദിയില്‍ പറഞ്ഞു.
also read: വീണ്ടും ന്യൂനമര്‍ദ്ദം, അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ഓറഞ്ച് അലേര്‍ട്ട്
റോബിന് ബിഗ് ബോസ് സീസണ് നാലില്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ്. ഫൈനല്‍ ഫൈവ് പ്രതീക്ഷ നിലനിര്‍ത്തിയ റോബിന് പക്ഷേ ഷോ പൂര്‍ത്തിയാക്കാന്‍ ആയില്ല. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാകരെ വാരിക്കൂട്ടിയ താരം ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.