തെന്നിന്ത്യന്‍ നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം താരങ്ങളെ വേദനയിലാഴ്ത്തുകയാണ്. വിദ്യാസാഗറിന്റെ മരണത്തില്‍ തമിഴ് സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. ശരത് കുമാര്‍, ഖുശ്ബു തുടങ്ങി നിരവധി താരങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികള്‍ നേര്‍ന്നു.
‘രാവിലെ തന്നെ ഹൃദയം പിളര്‍ക്കുന്ന വാര്‍ത്ത. മീനയുടെ ഭര്‍ത്താവ് സാഗര്‍ ഇനി നമുക്കൊപ്പമില്ല എന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ല. വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സ തേടുന്നുണ്ടായിരുന്നു. മീനയ്ക്കും അവളുടെ മകള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. ജീവിതം ക്രൂരമാണ്. ദുഃഖം മറക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല’ ഖുശ്ബു ട്വീറ്റ് ചെയ്തു.
Waking up to a terrible news.Heartbroken to learn actor Meena's husband, Sagar, is no more with us. He was battling lung ailment for long. Heart goes out to Meena n her young daughter. Life is cruel. At loss of words to express grief. Deepest condolences to the family. #RIP 🙏😭
— KhushbuSundar (@khushsundar) June 29, 2022
ബംഗളൂരുവില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആയ വിദ്യാസാഗര്‍ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്കു ചികിത്സയില്‍ ആയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രോഗം ഗുരുതരമായത്.