കൊച്ചി: മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഒരിക്കൽ കൂടി സ്വന്തമാക്കിയ ഗായിക സിത്താര കൃഷ്ണകുമാറിന് സർപ്രൈസ് പാർട്ടിയുമായി സുഹൃത്തുക്കൾ. ഗായകൻ വിധു പ്രതാപ്, ഭാര്യ ദീപ്തി, നടൻ രമേഷ് പിഷാരടി, ഭാര്യ സൗമ്യ, ഗായിക ജ്യോത്സ്ന, ഭർത്താവ് ശ്രീകാന്ത് എന്നിവർ ചേർന്നാണ് സിത്താരയ്ക്ക് സർപ്രൈസ് പാർട്ടി നൽകിയത്.
സുഹൃത്തുക്കളുടെ റൂമിലേക്ക് എത്തിയ സിത്താരയേയും ഭർത്താവ് ഡോ.സജീഷിനേയും ഞെട്ടിക്കുകയായിരുന്നു സുഹൃത്തുക്കളും കുടുംബവും. പിറന്നാൾ കേക്ക് മുറിച്ച് പരസ്പരം മധുരം നൽകി എല്ലാവരും ചേർന്ന് സിതാരയുടെ സംസ്ഥാന പുരസ്കാര നേട്ടം ആഘോഷമാക്കി.
സജീഷിനെ എടുത്തി നടക്കുന്ന രമേഷ് പിഷാരടിയുടെ ദൃശ്യവും സിത്താര പങ്കുവെച്ച വീഡിയോയിലുണ്ട്.
also read- വിവാഹ മോചനം ആവശ്യപ്പെട്ട് തര്‍ക്കം, യുവതിയെ ക്രൂരമായി മര്‍ദിച്ച് ഭര്തൃസഹോദരന്
‘കാണെക്കാണെ’ എന്ന ചിത്രത്തിലെ ‘പാൽ നിലാവിൻ പൊയ്കയിൽ’ എന്ന പാട്ടാണ് സിതാരയ്ക്ക് ഈ വർഷത്തെ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തത്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണമിട്ട ഗാനമാണിത്.