പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ലൈംഗിക അതിക്രമ പരാമര്‍ശത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇപ്പോഴിതാ ബോബി ചെമ്മണ്ണൂരിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് സൂരജ് സണ്‍. സ്കൂളിലും കോളേജിലും പഠിക്കുന്ന സമയത്ത് പൂരപ്പറമ്പില്‍ മുട്ടിയുരുമ്മി നടക്കുമായിരുന്നെന്നും ജാക്കി വെയ്ക്കുമായിരുന്നെന്നും എന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്ന വീഡിയോയ്ക്ക് താഴെയാണ് നടന് പിന്തുണയ്ക്കുന്ന കമന്റുമായി എത്തിയത്.
താന്‍ ഉള്‍പ്പടെ പലരും ഇതുപോലെ ചെയ്തിട്ടുണ്ട് എന്നാണ് നടന് പറയുന്നത്. ‘പറയുമ്പോള്‍ ചിലര്‍ക്ക് അയ്യേ… എന്നു തോന്നും… പക്ഷേ സത്യത്തില്‍ പറഞ്ഞതൊക്കെ… നമ്മളില്‍ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ചു തന്നിരിക്കുന്നു ബോബി ചെമ്മണ്ണൂര്‍ അണ്ണാ’ എന്നാണ് സൂരജ് സണ്‍ കമന്റ് ചെയ്തത്.
നടന്റെ കമന്റിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ‘അരോചകം’ എന്നാണ് നടന്റെ കമന്റിന് താഴെ ഒരാള്‍ മറുപടി നല്‍കിയിരിക്കുന്നത്.
ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ ഇങ്ങനെ
‘മൈ ഡിയര്‍ ഫ്രണ്ട്സ്, ഞാന്‍ സ്കൂളിലും കോളേജിലും പഠിക്കുന്ന കാലത്ത് രാവിലെ ആറ് മണിക്ക് വീട്ടില്‍ നിന്നിറങ്ങും. രാവിലത്തെ പൂരം, ഉച്ചപ്പൂരം..ഇതിനിടയ്ക്ക് പൂരപ്പറമ്പില്‍ തെണ്ടി നടന്ന് ഹല്‍വയും പൊരിയും ഉണ്ടംപൊരിയുമൊക്കെ വാങ്ങി തിന്നുക. അത് കഴിഞ്ഞ് പൂരം എക്സിബിഷന് കേറും. വായിനോക്കുക, മുട്ടിയുരുമ്മി നടക്കുക, ജാക്കി വെയ്ക്കുക, ഇപ്രാവശ്യം ജാക്കിയൊന്നും വെച്ചില്ലാട്ടാ. അത് ഡീസന്റാകാന്‍ വേണ്ടി പറഞ്ഞതല്ല. ഇപ്പോള്‍ ക്ഷാമമില്ലാത്തതുകൊണ്ടാണ്. അങ്ങനെ എക്സിബിഷന് കഴിഞ്ഞാല്‍ ഒരു സിനിമയ്ക്ക് കേറും. സിനിമ കഴിഞ്ഞാല്‍ വെടിക്കെട്ട്. വെടിക്കെട്ട് കഴിഞ്ഞ് പുലര്‍ച്ചെ ആറ് മണിയോടെ നടന്ന് വീട്ടിലെത്തും. ഇത്രയുമാണ് എന്റെ തൃശൂര്‍ പൂരം.’ എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്.