ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി നടി കങ്കണ റണാവത്ത്. യോഗിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘അത്ഭുതം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.
തനിക്ക് ഇന്ന് മഹാരാജിനെ കാണാനുള്ള മഹാഭാഗ്യം ലഭിച്ചു എന്ന് കുറിച്ചുകൊണ്ടാണ് കങ്കണ ചിത്രം പങ്കുവച്ചത്. ഉത്തര്‍പ്രദേശിലെ ‘വണ്‍ ഡിസ്ട്രിക്റ്റ് വണ്‍’ പ്രൊഡക്റ്റ് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറയാണ് കങ്കണ മുഖ്യമന്ത്രിയെ കണ്ടത്.
യുപി മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ചാണ് കങ്കണ സന്ദര്‍ശനം നടത്തിയത്. സമീപ കാലത്തെ തെരഞ്ഞെടുപ്പുകളിലെ വന്‍ വിജയത്തിന് ശേഷം മഹാരാജ് യോഗി ആദിത്യനാഥ് ജിയെ കാണാന്‍ ഇന്ന് എനിക്ക് മഹാ ഭാഗ്യമുണ്ടായി… മഹാരാജ് ജിയുടെ അനുകമ്പയും ഉത്കണ്ഠയും ആഴത്തിലുള്ള ബോധവും, ഒരു അത്ഭുതകരമായ സായാഹ്നമായിരുന്നു അത്. അദ്ദേഹം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചികൊണ്ടിരിക്കുന്നു. എനിക്ക് ബഹുമാനവും പ്രചോദനവും തോന്നുന്നു. കങ്കണ കുറിച്ചു.
അടുത്തിടെയാണ് ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന് വേണ്ടി വോട്ടഭ്യര്‍ഥിച്ച് കങ്കണ റണാവത്ത് എത്തിയിരുന്നു. ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് യോഗി സര്‍ക്കാറിനായി കങ്കണ വോട്ടഭ്യര്‍ഥിച്ചതും വാര്‍ത്തയായിരുന്നു.