സുരേഷ് ഗോപിയുടെ പുതിയ ലുക്ക് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന്റെ പുതിയ ലുക്കില്‍ പ്രതികരിച്ചത്. അതിനിടെ സുരേഷ് ഗോപിയെ പരിഹസിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഒരാള്‍ പങ്കുവച്ച പോസ്റ്റിന് മകന് ഗോകുല്‍ സുരേഷ് ഗോപി നല്കിയ മറുപടി വലിയ ചര്‍ച്ചയാവുകയാണ്.
ഒരു ഭാഗത്ത് നടന് സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ചായിരുന്നു പോസ്റ്റ്. ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന കുറിപ്പും ഇയാള്‍ നല്‍കിയിട്ടുണ്ട്.
ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ”ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,” എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്കിയ മറുപടി. ഗോകുല്‍ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലായി.
ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേര് ഇതിന് താഴെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.