‘ക്വീന്‍’ എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനായ നടന് ധ്രുവന് വിവാഹിതനായി. കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.
ധ്രുവിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചാരം നേടുകയാണ്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് ധ്രുവന്. ചെറിയ വേഷങ്ങളില്‍ നിന്നാരംഭിച്ച് പിന്നീട് മലയാളസിനിമയുടെ യുവതാരനിരയിലേക്ക് വളരെ വേഗം തന്നെ എത്തിയ യുവനടാനാണ് ധ്രുവന്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ആരംഭിച്ച കരിയറാണ് ധ്രുവന്റേത്. പിന്നീട് പല വേഷങ്ങളിലൂടെ മലയാളം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. തുടര്‍ന്ന് ‘ചില്‍ഡ്രന്‍സ് പാര്‍ക്ക്’, ‘ഫൈനല്‍സ്’, ‘വലിമൈ’, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം എത്തി. മോഹന്‍ലാല്‍ നായകനായ ‘ആറാട്ട്’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ധ്രുവന് ചെയ്തിരുന്നു.