നടി നവ്യാനായര്‍ പ്രധാനവേഷത്തിലെത്തുന്ന ‘ഒരുത്തി’ സിനിമയുടെ പ്രമോഷനിടെ നടന് വിനായകന് നടത്തിയ വിവാദപരാമര്‍ശങ്ങളില്‍ പ്രതികരിച്ച് നടി ലക്ഷ്മിപ്രിയ. തന്നോട് ആരെങ്കിലും ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ച് താഴെയിടുമെന്ന് ലക്ഷ്മിപ്രിയ കുറിച്ചു.
ഫേസ്ബുക്കിലൂടെയായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം. ‘ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പര്യമില്ലെങ്കില് നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?’- എന്ന് നടി ചോദിക്കുന്നു.
ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കില് താന്‍ അത് വീണ്ടും ചെയ്യുമെന്നും ആയിരുന്നു വിനായകന് നടത്തിയ വിവാദപരാമര്‍ശം. ഇതിലായിരുന്നു ലക്ഷ്മിപ്രിയയുടെ പ്രതികരണം.
ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:
‘ഇതുപോലെയുള്ള നാറികള് എന്നോട് ഇങ്ങനെ ചോദിച്ചാല്‍ അവന്റെ പല്ലടിച്ചു ഞാന്‍ താഴെ ഇടും. ഏതെങ്കിലും ഊള എന്തെങ്കിലും ചോദിച്ചാല്‍ കേട്ടോണ്ടിരിക്കേണ്ട ബാധ്യത എനിക്കില്ല. എത്ര മാന്യമായ ഭാഷയില്‍ ചോദിച്ചാലും ഊളത്തരം ഊളത്തരം തന്നെയല്ലേ? താല്‍പ്പര്യം ഉണ്ടോ എന്നു ചോദിച്ചാല്‍ താല്പര്യമില്ലെങ്കില് നോ എന്ന വാക്കില്‍ ഒതുക്കേണ്ട ബാധ്യത മാത്രമേ പെണ്ണിന് ഈ ചോദ്യത്തിനുള്ളൂ എന്ന് ഇവനോട് ആരാണ് പറഞ്ഞു കൊടുത്തത്?സ്ത്രീ സുരക്ഷ സോ കോള്‍ഡ് സ്ത്രീ സംഘടനകളുടെ കയ്യിലല്ല അത് ഓരോ പെണ്ണിന്റെയും കയ്യിലാണ്. പെണ്ണിന്റെ അന്തസ്സ് പെണ്ണിന്റെ കയ്യില്‍ തന്നെയാണ്. ഏത് അനാവശ്യവും കേട്ടോണ്ടിരിക്കുന്ന ഏതോ ‘ഒരുത്തി’ അല്ല സ്വയം ഒരു ‘തീ ‘ ആവുക ഓരോ പെണ്ണും.’