നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസ് ആയ റൗഡി പിക്ചേഴ്സിനെതിരെ കേസ്. സാമൂഹ്യപ്രവർത്തകനായ കണ്ണൻ ആണ് റൗഡികളെയും റൗഡിസത്തെയും പ്രോത്സാഹിപ്പിക്കുന്ന പേരാണ് നിർമ്മാണക്കമ്പനിയുടേത് എന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസിൽ പരാതി നൽകിയത്.
കമ്പനി നിരോധിക്കണമെന്നും നയൻതാരയെയും വിഘ്നേഷ് ശിവനെയും അറസ്റ്റ് ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം, കേസിനെക്കുറിച്ച് റൗഡി പിക്ചേഴ്സിന്റെ പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത്, നയൻ്താര നായികയായി അഭിനയിച്ച ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ വിജയത്തെ തുടർന്നാണ് നിർമാണക്കമ്പനിക്ക് റൗഡി പിക്ചേഴ്സ് എന്ന് പേരിട്ടത്. പെബിൾസ്, റോക്കി എന്നീ ചിത്രങ്ങൾ കമ്പനി നിർമിച്ചിരുന്നു.