കൊച്ചി: നടന് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ദിലീപിനെയും സഹോദരന് അനുപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയുമാണ് വീണ്ടും ചോദ്യം ചെയ്യുക.
അതേസമയം, ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈല്‍ ഫോണുകളുടെ പരിശോധനാ ഫലം നാളെ ലഭിക്കും. കോടതി നിര്‍ദേശ പ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബിലാണ് പരിശോധന നടത്തിയത്. ഫലം ലഭിക്കുന്നതിനു പിന്നാലെ ദിലീപിനെയും കൂട്ടുപ്രതികളെയും വീണ്ടും ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് ക്രൈംബ്രാഞ്ച്.
തിങ്കളാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ട് അനൂപിന് അന്വേഷണ സംഘം നോട്ടീസ് നല്കി. കേസില്‍ ദിലീപിനും മറ്റു പ്രതികള്‍ക്കും ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന പ്രോസിക്യൂഷന് വാദം തള്ളിയാണ് ജാമ്യം അനുവദിച്ചത്. ഇതിനു പിന്നാലെ എഫ്ഐആര്‍ റദ്ദാക്കാന്‍ ദിലീപ് ഹര്‍ജി നല്‍കിയിട്ടുണ്ട്.