മരണാനന്തര ചടങ്ങുകളിൽ പലതിലും സ്ത്രീകൾക്ക് അനുമതി നിഷേധിക്കുന്ന സമ്പ്രദായമാണ് ഇന്നും പലയിടത്തും പിന്തുടരുന്നത്. എന്നാൽ അവയെ പൊളിച്ചെഴുതിയിരിക്കുകയാണ് ബോളിവുഡ് നടി രവീണ ഠണ്ടൻ. അച്ഛന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായുള്ള പൂജകളും മറ്റുമാണ് രവീണ ചെയ്യുന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.
ഇത്തരം മാറ്റങ്ങളിലൂടെ ജെൻഡർ സ്റ്റീരിയോടൈപ്പുകളെ ഇല്ലാതാക്കണമെന്നാണ് സോഷ്യൽമീഡിയയുടെയും അഭിപ്രായം. വെള്ളിയാഴ്ചയാണ് രവീണയുടെ അച്ഛനും സംവിധായകനുമായ രവി ഠണ്ടൻ മരിച്ചത്. തുടർന്ന് അച്ഛനെക്കുറിച്ച് നീണ്ട ഒരു കുറിപ്പും രവീണ പങ്കുവെച്ചിരുന്നു.
Respect. 🙏 https://t.co/Z7ACYs9QHu
— ABHIJEET SINGH (@aksiiita06) February 11, 2022
അച്ഛന് തന്റെ ജീവിതത്തിലെ സ്ഥാനം വ്യക്തമാക്കുന്നതായിരുന്നു രവീണയുടെ പോസ്റ്റ്. അച്ഛൻ വേദനിക്കുമ്പോൾ തനിക്കും ആ വേദന അനുഭവപ്പെട്ടിരുന്നുവെന്നും സങ്കടത്തിലാവുമ്പോൾ കണ്ണീർ പങ്കിട്ടിരുന്നുവെന്നും അച്ഛൻ ചിരിക്കുമ്പോൾ തനിക്കുള്ളിൽ സന്തോഷം നിറഞ്ഞിരുന്നുവെന്നും രവീണ കുറിച്ചു.