പാചകവീഡിയോകളിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ലക്ഷ്മി നായര്‍. ചാനല്‍ പരിപാടികളില്‍ നിറസാന്നിധ്യമായിരുന്ന ലക്ഷ്മിനായര്‍ ഇപ്പോള്‍ തന്റെ സ്വന്തം യൂട്യൂബ് ചാനലിലൂം വീഡിയോകള്‍ പങ്കുവെക്കാറുണ്ട്. പാചക പരീക്ഷണങ്ങളും വീട്ടുവിശേഷങ്ങളും പങ്കുവച്ചുകൊണ്ടുള്ള ലക്ഷ്മി നായരുടെ വിഡിയോകള്‍ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.
എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഇപ്പോഴിതാ തന്റെ പേരക്കുട്ടികളെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തികൊണ്ടുള്ള വിഡിയോയാണ് ലക്ഷ്മിനായര്‍ പങ്കുവെച്ചിരിക്കുന്നത്. മകള്‍ പാര്‍വ്വതിക്ക് ഒറ്റപ്രസവത്തില്‍ ജനിച്ച മൂന്ന് കണ്മണികളുടെയും ചിത്രങ്ങളും വിഡിയോകളും ഇതാദ്യമായാണ് ലക്ഷ്മിനായര്‍ പുറത്തുവിടുന്നത്.
also read: ഫോണുകള്‍ തിങ്കളാഴ്ച തന്നെ കൈമാറണമെന്ന് ഹൈക്കോടതി, ദിലീപിന് വന്‍ തിരിച്ചടി
അഞ്ചു മാസമാണ് മൂവര്‍ സംഘത്തിന്റെ പ്രായം. യുവാന്‍, വിഹാന്, ലയ എന്നിങ്ങനെയാണ് ഇവര്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇവരെ കൂടാതെ നാലു വയസ്സുകാരനായ ആയുഷ് എന്ന ഒരു മകനും പാര്‍വ്വതിക്ക് ഉണ്ട്. കുഞ്ഞുങ്ങളുടെ ജനനശേഷം മകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായര്‍ ഉള്ളത്.
കുട്ടികളുടെ വിശേഷങ്ങളും അവര്‍ക്കായി ഒരുക്കിയിരിക്കുന്ന മുറിയുടെ ചിത്രങ്ങളും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുടെ വിഡിയോയും എല്ലാം വ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്മസ് കാലത്തും ദീപാവലി സമയത്തുമെല്ലാം കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കിയതിന്റെ ചിത്രങ്ങളും വിഡിയോയില്‍ കാണാം.