കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായക നീക്കമുണ്ടായേക്കുമെന്ന് സംവിധായകന് ബൈജു കൊട്ടാരക്കര. വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളതെന്നും ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവുമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
ഒരു ചാനല്‍ പരിപാടിയിലാണ് ബൈജു കൊട്ടാരക്കര ഇക്കാര്യം പറഞ്ഞത്. ‘വിവാദമുണ്ടാക്കുന്ന കാര്യം തന്നെയാണ് പങ്കുവെക്കാനുള്ളത്. ഇന്ന് രാത്രിയോടെയോ നാളെ രാവിലെയോ അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് നിര്‍ണായക നീക്കമുണ്ടാവും. അത് അറസ്റ്റാവാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും നിര്‍ണായക നീക്കമാവാം.
also read: കോവിഡ് തീവ്രവ്യാപനം; ഇനിയൊരു ലോക്ക്ഡൗണ്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി
നീക്കമുണ്ടാവുക കൊച്ചിയിലായിരിക്കാം. വളരെ നിര്‍ണായകമായ, ഞെട്ടിക്കുന്ന തീരുമാനമെന്നാണ് ഞാനറിയുന്നത്. അതെന്തായാലും ഇന്നുണ്ടാവും. ബൈജു കൊട്ടാരക്കര പറഞ്ഞു.
അതേസമയം പൊലീസുദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. 33 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലാണ് അല്‍പ്പം മുന്‍പ് പൂര്‍ത്തിയായിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക നീക്കം ചോദ്യം ചെയ്യലിന് പിന്നാലെയുണ്ടാവുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ നല്കുന്ന സൂചന.അതേസമയം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എസ് പി മോഹനചന്ദ്രന് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.