സിനിമയിലേയ്ക്കുള്ള മടങ്ങിവരവിന് പിന്നാലെ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി മീര ജാസ്മിൻ. ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ തരംഗമായി കഴിഞ്ഞു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു മീര ചിത്രങ്ങൾ പങ്കുവച്ചത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയത്.
ആറ് വർഷങ്ങൾക്കു ശേഷമാണ് നായികയായി നടി തിരിച്ചെത്തുന്നത്. ജയറാമിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കുന്ന ‘മകൾ’ ആണ് മീരയുടെ പുതിയ ചിത്രം. 2016 ൽ പുറത്തിറങ്ങിയ പത്ത് കൽപനകളിലാണ് മുഴുനീള വേഷത്തിൽ നടി അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2018 ൽ റിലീസ് പൂമരം സിനിമയിൽ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു.