അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മലയാളികളുടെ പ്രിയനടി ഭാവനയും നവീനും. വിവാഹവാര്‍ഷികത്തില്‍ സന്തോഷം കുറിച്ച്, ഭര്‍ത്താവ് നവീനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഭാവന. പ്രിയപ്പെട്ടവനൊപ്പമുള്ള ഭാവനയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
2018 ജനുവരി 22 നായിരുന്നു കന്നഡ നടനും നിര്‍മാതാവുമായ നായക് നവീനുമായുള്ള ഭാവനയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു. വിവാഹ ശേഷം മലയാള സിനിമയില്‍ സജീവമല്ലാത്ത ഭാവന നവീനൊപ്പം ബാംഗ്ലൂരിലാണ് താമസം. ഇടയ്ക്ക് കന്നഡയില്‍ ചില വന്‍ പ്രൊജക്ടുകളില്‍ താരം നായികയായി.
‘Marriage lets you annoy one special person for the rest of your life ! MINE’ എന്നാണ് വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാവന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധിയാളുകളാണ് താരത്തിനും നവീനിനും വിവാഹ വാര്‍ഷിക ആശംസകള്‍ നേരുന്നത്.