പദ്മരാജന് സംവിധാനം ചെയ്ത ‘ഞാന്‍ ഗന്ധര്വ്വന്’ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് നിതീഷ് ഭരദ്വാജ്. ഇപ്പോഴിതാ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് അദ്ദേഹവും ഭാര്യ സ്മിതയും വിവാഹ മോചിതരാകുന്നത്.
താന്‍ 2019 സെപ്റ്റംബറില്‍ മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹ മോചന കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ പിരിയുന്നതിനു പിന്നിലെ കാരണം തല്കാലം പറയാന്‍ ആഗ്രഹിക്കുന്നില്ല എന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.
വിവാഹ മോചനം എന്നത് മരണത്തേക്കാള്‍ വേദനാജനകമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നു.
ഇരുവര്‍ക്കും ഇരട്ട കുട്ടികളാണ്. ബി ആര് ചോപ്ര ഒരുക്കിയ മഹാഭാരതം എന്ന സീരിയലിലെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചതിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്.