സമൂഹമാധ്യമങ്ങളില്‍ തന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും ഉയരുകയാണന്ന് നടി ഭാമ. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാശ്രമം നടത്തിയ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഭാമ തന്നെ രംഗത്തെത്തിയത്.
താനും കുടുംബവും ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് ഇരിക്കുന്നതെന്ന് താരം പറഞ്ഞു. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഭാമ ഇക്കാര്യം ആരാധകരെ അറിയിച്ചത്. തന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവരോട് ഭാമ നന്ദിയും പറഞ്ഞു.
ഭാമയുടെ കുറിപ്പ്
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ… ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.- ഭാമ കുറിച്ചു.