നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇൗ സാഹചര്യത്തില്‍ പ്രതികരിച്ച് അതിജീവിത രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അതിജീവിതയ്ക്ക് നിരവധി മലയാള സിനിമ യുവതാരങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്.
പൃഥ്വിരാജ്, ടൊവിനോ തോമസ്, റീമ കല്ലിങ്കല്‍, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, ബാബുരാജ്, നിമിഷ സജയന്, കുഞ്ചാക്കോ ബോബന്, സംയുക്ത മേനോന്, ഗായിക സയനോര തുടങ്ങിയ താരങ്ങളാണ് അതിജീവിതക്ക് പിന്തുണയറിയിച്ചെത്തിയത്.
സോഷ്യല്‍ മീഡിയയും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. നടിയുടെ പ്രതികരണം പങ്കുവച്ചാണ് താരങ്ങളടക്കം പിന്തുണയറിയിച്ചെത്തിയത്. തനിക്ക് സംഭവിച്ച അതിക്രമത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
”അഞ്ച് വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു.
എനിക്ക് വേണ്ടി സംസാരിക്കാന്‍ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി. നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും താന്‍ ഈ യാത്ര തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നില്ക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.