‘സ്ത്രീപക്ഷ മാസിക’ വനിതയ്ക്കെതിരെ സോഷ്യല്‍മീഡിയയിലടക്കം വ്യാപക വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന പുതിയ ലക്കം വനിതയ്ക്കെതിരെയാണ് വ്യാപക വിമര്‍ശനം ഉയരുന്നത്.
സംഭവത്തില്‍ പ്രതികരിച്ച് ബോളിവുഡ് നടി സ്വര ഭാസ്കര്‍ പരസ്യമായി രംഗത്ത് എത്തിയത്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് സ്വര ഭാസ്കര്‍ ട്വിറ്ററില്‍ കുറിച്ചത്.
What gross crap, Vanitha magazine. Shame pic.twitter.com/g87pz0wrix
— Nisha Susan (@chasingiamb) January 6, 2022
‘2017-ല്‍ നടിയും സഹപ്രവര്‍ത്തകയുമായ താരത്തെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ കുറ്റാരോപണം നേരിടുന്ന വ്യക്തിയാണ് നടന് ദിലീപ്. നിരവധി മാസങ്ങളാണ് അദ്ദേഹം ഈ കേസില്‍ ജയിലില്‍ കഴിഞ്ഞത്. കേസില്‍ നീതി വേഗത്തില്‍ ലഭിക്കാന്‍ ഇര മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു’വെന്നും അവര്‍ ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
വനിതകളുടെ സുഹൃത്തും വഴികാട്ടിയും എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന വനിത മാസികയില്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിനെ കവര്‍ ചിത്രമായി ഉപയോഗിക്കുന്നത് വിരോധാഭാസമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വ്യാപക വിമര്‍ശനം. സാമൂഹിക സാംസ്കാരി, മാധ്യമ മേഖലയിലെ നിരവധി പേരാണ് ഇതിനോടകം വിമര്‍ശനവുമായി രംഗത്ത് എത്തിയത്.