സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്ക്കുന്ന മലയാളത്തിലെ പ്രിയതാരങ്ങളില്‍ ഒരാളാണ് നടി ശരണ്യ മോഹന്‍. ഇപ്പോള്‍ താരം ചിത്രത്തിന് നല്കിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
ഭര്‍ത്താവ് അരവിന്ദിനോട് സംസാരിക്കുന്നതുപോലെയാണ് തന്റെ കുറിപ്പ് ശരണ്യ മോഹന്‍ എഴുതിയിരിക്കുന്നത്. തന്റെ വയറിനെ കുറിച്ച് ആള്ക്കാര് എന്തൊക്കെയാണ് പറയാന്‍ സാധ്യതയെന്ന് ശരണ്യ സൂചിപ്പിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന സ്വാഭാവികമായ ഒരു അവസ്ഥയാണ് അതെന്നും കുറിപ്പിലൂടെ ശരണ്യ മോഹന്‍ വ്യക്തമാക്കുന്നു.
ശരണ്യയുടെ കുറിപ്പ്;
Me : ‘ ചേട്ടാ, ഞാന്‍ ഒന്ന് ചരിഞ്ഞു നിന്നോട്ടെ ‘
Him :’ എന്തിനു? ‘
Me : ‘ഇല്ലേല്.. നാളെ കഥ ഇറങ്ങും.. ഞാന്‍ പ്രെഗ്നന്റ് ആണെന്നും പറഞ്ഞു ‘
Him: ‘ അറിവില്ലാത്തതു കൊണ്ടല്ലേ.. പ്രെഗ്നന്‍സി സമയത്തു ഉണ്ടാകുന്ന Diastasis recti എന്ന അവസ്ഥ പോകാന്‍ സമയം എടുക്കും എന്നും അതിനെ പറ്റി നീ ഒരു അവബോധം പോസ്റ്റ് ഇട് ‘
Me : ‘അപ്പോള്‍ ഡയലോഗ് വരും പോയി exercise ചെയ്യാന്‍.. ഇവിടെ തല കുത്തി നിക്കുന്നത് എനിക്കല്ലേ അറിയൂ.. ‘
Him : ‘ അറിവില്ലാത്തതു കൊണ്ടല്ലേ..നീ ഈ ഫോട്ടോ ഇട്ടു തന്നെ പോസ്റ്റ് ചെയ്തു ഒരു ലിങ്ക് കൂടെ കൊടുക്കു ‘
Me : ‘ഓക്കേ ചേട്ടാ.. അത് പോട്ടെ.. നിങ്ങള്‍ എന്തിനാ വയര്‍ അകത്തേക്ക് വയ്ക്കണേ?’
Him: ‘ ഇനി ഞാന്‍ പ്രെഗ്നന്റ് ആണെന്ന് ആര്‍ക്കേലും തോന്നിയാലോ..’