നടി പാര്‍വതി തിരുവോത്തിനെ ഫോണ്‍ വിളിച്ച് ശല്യം ചെയ്ത സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിയായ അഫ്സലാണ് പിടിയിലായത്. നിരന്തരമായി ശല്യം ചെയ്യുന്നുവെന്ന നടിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.
പ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ബംഗളൂരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് യുവാവുമായി പരിചയമെന്നും എന്നാല്‍ അത് ദുര്‍വിനിയോഗം ചെയ്ത് ശല്യപ്പെടുത്തുകയായിരുന്നുവെന്നുമാണ് പാര്‍വതിയുടെ പരാതി.