തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നു. സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജയുടെ അരങ്ങേറ്റം.
സമുദ്രക്കനിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. മലയാളി താരം റിമ കല്ലിങ്കലും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന് എഎല്‍ വിജയിയുടെ തിങ്ക് ബിഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്.
ഡിസംബര്‍ 3ന് സീ 5ലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും. നേരത്തെ എ.എല്‍ വിജയുടെ അസിസ്റ്റന്റായി പൂജ പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ കാര എന്ന ഹ്രസ്വ ചിത്രത്തിലും പ്രധാന വേഷത്തില്‍ പൂജയെത്തിയിട്ടുണ്ട്.