കാന്‍സര്‍ രോഗികള്‍ക്ക് മുടി ദാനം ചെയ്യാന്‍ രണ്ട് വര്‍ഷത്തോളം മുടി വളര്‍ത്തി മാധുരി ദീക്ഷിത്. Not All Heroes Wear Capes…But mine did എന്ന കാപ്ഷനോടെ മകന് ഒരു സലൂണില്‍ മുടി മുറിക്കുന്ന വീഡിയോ മാധുരി തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ദേശീയ കാന്‍സര്‍ ബോധവത്ക്കരണദിനമായിരുന്നു നവംബര്‍ ഏഴ്. ഇതിനോട് അനുബന്ധിച്ചായിരുന്നു റയാന് മുടി ദാനം ചെയ്തത്. മുടിക്ക് ആവശ്യത്തിന് നീളമുണ്ടാകാന്‍ രണ്ട് വര്‍ഷമായി റയാന് മുടി നീട്ടി വളര്‍ത്തുകയാണ്.
കാന്‍സര്‍ രോഗികളുടെ മുടി കീമോതെറാപ്പിക്ക് ശേഷം നഷ്ടപ്പെടുന്നതില്‍ റയാന് വിഷമമുണ്ടായിരുന്നു. അങ്ങനെയാണ് മകന് കാന്‍സര്‍ സൊസൈറ്റിക്ക് മുടി ദാനം ചെയ്യാന്‍ തീരുമാനിച്ചതെന്ന് മാധുരി ദീക്ഷിത് പറഞ്ഞു.