കോഴിക്കോട്: പ്രശസ്ത മലയാള സിനിമ നടി കോഴിക്കോട് ശാരദ അന്തരിച്ചു. 84 വയസ്സായിരുന്നു. അസുഖബാധിതയായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 1979-ല്‍ അങ്കക്കുറി എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സിനിമയിലെ അരങ്ങേറ്റം.
ഉത്സവപ്പിറ്റേന്ന്, സല്ലാപം, മുഖം മൂടികള്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക്, എന്ന് നിന്റെ മൊയ്തീന് എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു.