ആരാധകരേറെയുള്ള തെന്നിന്ത്യന്‍ സിനിമാതാരമാണ് നയന്‍താര. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത് നയന്‍താരയുടെ ഒരു വീഡിയോയാണ്. ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്ന നയന്‍താര വഴിയോരക്കച്ചവടക്കാരനോട് ബാഗിന് വില പേശുന്ന വീഡിയോയാണിത്.
കച്ചവടക്കാരനോട് വില ചോദിച്ച താരം ബാഗ് വിലപേശി വാങ്ങാന്‍ ശ്രമിക്കുകയാണ്. വെള്ള ചുരിദാറണിഞ്ഞ് നെറ്റിയില്‍ കുങ്കുമപ്പൊട്ട് തൊട്ടാണ് നടിയെ വിഡിയോയില്‍ കാണുന്നത്. നയന്‍താരയുടെ ട്വിറ്ററിലുള്ള ഫാന്‍സ് പേജുകളിലൂടെയാണ് വിഡിയോ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ എവിടെ വെച്ച് പകര്‍ത്തിയ വിഡിയോ ആണെന്ന് വ്യക്തമല്ല. ‘സ്ത്രീകള്‍ എപ്പോഴും സ്ത്രീകളാണ്. കട്ടവടക്കാരന്റെ അടുത്ത് നിന്ന് വിലപേശുന്നത് കണ്ടില്ലേ. എന്ത് ക്യൂട്ടാണ്’ എന്ന തരത്തിലാണ് തലക്കെട്ട്. രജനീകാന്ത് ചിത്രം അണ്ണാത്തെയാണ് നയന്‍താരയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ നയന്‍താര അഭിനയിക്കുന്നത്. പൃഥ്വിരാജാണ് നായകന്.
Women Will Be Always Women 💃🙈 The Way She's Bargaining With The Seller 😍 Ayyoo So Cutiee 💓#LadySuperStar #Nayanthara @NayantharaU pic.twitter.com/4DsQmLQDDB
— NAYANTHARA FC KERALA (@NayantharaFCK) October 18, 2021