ആരാധകരേറെയുള്ള തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. നാലാം വിവാഹ വാര്‍ഷികത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് താര ദമ്പതികള്‍ പ്രഖ്യാപിച്ചത്.
പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലില്‍ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സാമന്തയ്ക്ക് ജീവനാംശമായി നല്കാന് ഒരുങ്ങിയത്. എന്നാല്‍ ഒരു രൂപ പോലും ഈ ഇനത്തില്‍ തനിക്ക് ആവശ്യമില്ലെന്ന് സാമന്ത വ്യക്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തനിക്ക് ഈ പണത്തിന്റെ ആവശ്യമില്ലെന്നും സ്വന്തം പ്രയത്നവും അധ്വാനവും കൊണ്ടാണ് തെലുങ്കിലെ മുന്‍നിര നായികയായി താന്‍ വളര്‍ന്നതെന്നുമാണ് സാമന്ത പറയുന്നതെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പറയുന്നത്. ജോലിയില്‍ മാത്രമാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങള്‍ പൊതുവിടത്തിലേക്ക് വലിച്ചിടാന്‍ താല്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
സാമന്തയും നാഗചൈതന്യയും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ആരാധകരെയും സങ്കടത്തിലാക്കി. അഭ്യൂഹങ്ങള്‍ നേരത്തേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും അതിനോട് പ്രതികരിച്ചിരുന്നില്ല. സാമന്ത സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് അക്കിനേനിയെന്ന പേര് നീക്കം ചെയ്തതോടെ അഭ്യൂഹങ്ങള്‍ കൂടുതല്‍ കനത്തു.