നടി അമല പോളിന്റെ സഹോദരന് അഭിജിത്ത് പോള്‍ വിവാഹതനാകുന്നു. അല്‍ക്ക കുര്യനാണ് അഭിജിത്തിന്റെ വധു. സഹോദരന്റെ വിവാഹത്തിന് മുന്നോടിയായുള്ള ബാച്ചിലര്‍ പാര്‍ട്ടി ആഘോഷമാക്കിയിരിക്കുകയാണ് താരം.
സഹോദരന് അഭിജിത്ത് പോളിന് നല്കിയ സര്‍പ്രൈസ് ബാച്ചിലര്‍ പാര്‍ട്ടിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കില്‍ നൃത്തം ചെയ്യുന്ന അമലയെയും വീഡിയോയില്‍ കാണാം.
കുറച്ച് വര്‍ഷങ്ങളായി മലയാളത്തില്‍ സജീവമല്ല അമല. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍ താരത്തിന്റേതായി ഒരുങ്ങിയിരുന്നു. നെറ്റ്ഫ്ലിക്സ് ആന്തോളജി പിട്ട കാത്ലു ആണ് അമലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.