സിനിമാ നടിമാരുടെയും നടന്മാരുടെയും കുട്ടിക്കാല ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. താരങ്ങളുടെ പൂര്‍വകാല ചിത്രങ്ങള്‍ കാണാന്‍ പ്രേക്ഷകര്‍ക്ക് ഏറെ താല്പര്യമാണ്. പ്രത്യേകിച്ച് മുന്‍നിര നായികാനായകന്മാരുടെ.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഒരു സിനിമാതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രം കണ്ടാല്‍ പെട്ടെന്നൊന്നും താരത്തെ പിടികിട്ടില്ല. നടി അനാര്‍ക്കലി മരക്കാറാണ് തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘ഞാന്‍ തന്നെ’ എന്ന ക്യാപ്ഷനോടെയാണ് അനാര്‍ക്കലി ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. പണ്ടേ കിടു ലുക്കാണല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാര്‍ക്കലിയുടെ സിനിമാ അരങ്ങേറ്റം. പിന്നാലെ വിമാനം, മന്ദാരം, മാര്‍ക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.