ബോളിവുഡിന്റെ ക്യൂട്ട് താരമാണ് ആലിയ ഭട്ട്. 21-ാം വയസ്സില്‍ ബോളിവുഡിലേക്ക് ചുവടുവച്ച ആലിയ ഇതിനോടകം തന്നെ ബി ടൗണിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചു കഴിഞ്ഞു. ഫാഷനിലും മറ്റു ബോളിവുഡ് താരറാണിമാരെ ആലിയ കടത്തിവെട്ടാറുണ്ട്. ആലിയയുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പും വസ്ത്രധാരണ രീതിയും പലതവണ അഭിനന്ദം നേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആലിയ ധരിച്ച് ചുവപ്പ് വസ്ത്രത്തില്‍ അതീവ സുന്ദരിയായിരുന്നു ആലിയ. എന്നാല്‍ വസ്ത്രത്തിന്റെ വില അറിഞ്ഞ ആരാധകര്‍ ഞെട്ടി. 75000 രൂപയാണ് വിവിദ് പ്രബാല്‍ ഗുരുങ് ഡിസൈന്‍ ചെയ്ത ഈ വസ്ത്രത്തിന്റെ വില.
2018ന്റെ തുടക്കത്തില്‍ മഞ്ഞ(കരീന കപൂര്‍ ധരിച്ചത്) ആയിരുന്നു ട്രെന്റ് എങ്കില്‍ പിന്നീട് അത് നീലയായി. എന്നാല്‍ അപ്പോള്‍ ചുവപ്പ് ആണെന്ന് തെളിയിച്ചിരിക്കുകയാണ് ആലിയ ഭട്ട്. മുംബൈയില്‍ തുടക്കം കുറിച്ച തന്റെ പുതിയ ഹാന്റ് ബാഗ് കളക്ഷന്റെ പരിപാടിക്കാണ് ആലിയ മനോഹരിയായി എത്തിയത്. എന്നാല്‍ പ്രബാല്‍ ഗുരുങിന്റെ അതേ ചുവപ്പ് വസ്ത്രം വിക്ടോറിയുടെ മോഡലും മുമ്പ് ധരിച്ചിരുന്നു.