ചെന്നൈ: തമിഴ് സൂപ്പര്‍താരം വിജയ്ക്ക് ആരാധകരേറെയാണ്. അടുത്തിടെ വിജയ്യുടെ ജാതിയും മതവും തിരഞ്ഞുള്ള വിവാദങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഇത്തരം വിവാദങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയിയുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍.
തമിഴകത്തിന്റെ ഇളയ ദളപതി വിജയ്ക്ക് ജാതിയും മതവുമില്ലെന്ന് ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. സ്കൂളില്‍ ചേര്‍ത്ത സമയത്ത് തമിഴന് എന്നാണ് ചേര്‍ത്തത്.
ആദ്യം സ്കൂള്‍ അധികൃതര്‍ ഇത് അംഗീകരിക്കാന്‍ വിസമ്മതിച്ചുവെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നുവെന്ന് ചന്ദ്രശേഖര്‍ പറയുന്നു.
അന്ന് മുതല്‍ വിജയ് തമിഴനാണ് എല്ലാ അര്‍ഥത്തിലും. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. വിചാരിച്ചാല്‍ നമുക്ക് ജാതിയില്ലാതെ മുന്നോട്ട് പോകാം ആ തീരുമാനമെടുക്കേണ്ടത് നമ്മളാണെന്നും അദ്ദേഹം പറഞ്ഞു.