തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടെ നടി അമല പോളിന് പരുക്ക്. അതോ അന്ത പറവൈ പോല എന്ന സിനിമയുടെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരുക്ക്. ഡബിളില്ലാതെയായിരുന്ന അമല ചിത്രീകരണത്തിനിറങ്ങിയത്. ഷൂട്ടിനിടെ വലതു കൈ തിരിക്കാന്‍ പറയുകയും ഇത് പരുക്കിലേക്ക് നയിക്കുകയുമായിരുന്നു.
ചെറിയ ഉളുക്ക് മാത്രമായിരിക്കും എന്നു കരുതി അമല ചിത്രീകരണം തുടരുകയായിരുന്നു. എന്നാല്‍ പിന്നീട് വേദന കഠിനമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കൊച്ചിയില്‍ എത്തി. നിലവില്‍ കൊച്ചിയില്‍ ചികിത്സയിലാണ് അമല. ഒരാഴ്ചയ്ക്കുള്ളില്‍ അമല സെറ്റില്‍ തിരിച്ചെത്തുമെന്നാണ് അറിയുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
മുറിവു പറ്റാത്ത ഒരു ഹീറോയുമില്ല എന്നൊരു പഴഞ്ചൊല്ലുണ്ടെന്നും താനതു കാര്യമായെടുത്തുവെന്നും പറഞ്ഞ് ഒരല്പം തമാശ കലര്‍ത്തിയാണ് അമല തന്റെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. തന്റെ മുറിവ് പെട്ടെന്ന് സുഖപ്പെടുമെന്നും എല്ലാവരുടേയും ആശംസകള്‍ക്കു നന്ദി പറയുന്നുവെന്നും അമല കുറിച്ചു.