നടന് രമേശ് വലിയശാലയെ ഇന്നു പുലര്‍ച്ചെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രമേശിന്റെ മരണവാര്‍ത്ത ഇനിയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. തങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് സിനിമ സീരിയല്‍ മേഖലയിലെ പലരും പ്രതികരിച്ചു.
‘പ്രശ്നങ്ങള്‍ പലതും ഉണ്ടാകും. പക്ഷെ ജീവിതത്തില്‍ നിന്നും ഒളിച്ച് ഓടിയിട്ട് എന്തു കാര്യം.. പ്രിയ സുഹൃത്ത് രമേഷിന് ആദരാഞ്ജലികള്‍’, പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുഷ ഫേസ്ബുക്കില്‍ കുറിച്ചു.
‘രമേശേട്ടാ… വിശ്വസിക്കാനാവുന്നില്ല… ഒത്തിരി സങ്കടം…’, എന്നാണ് നടന് കിഷോര്‍ സത്യയുടെ പ്രതികരണം.
രണ്ട് ദിവസം മുന്‍പ് ‘വരാല്’ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചവരാണ് തങ്ങളെന്ന് നടന് ബാലാജി ശര്‍മ്മ വേദനയോടെ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇങ്ങനൊരു കടും കൈ ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും ബാലാജി പറയുന്നു.
‘രണ്ട് ദിവസം മുന്‍പ് വരാല് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും പൂര്‍ണ സന്തോഷത്തിലായിരുന്നില്ലേ നിങ്ങള്‍ ? എന്ത് പറ്റി രമേഷേട്ടാ? എപ്പോഴും പോസിറ്റീവ് ആയി ചിരിച്ചു നടക്കുന്ന നിങ്ങള്‍ക്ക് എന്ത് സഹിക്കാന്‍ പറ്റാത്ത ദുഃഖമാണുള്ളത്? എന്തിനു ചേട്ടാ ഇങ്ങനൊരു കടും കൈ? വിശ്വസിക്കാനാകുന്നില്ല… ഞെട്ടല്‍ മാത്രം! കണ്ണീര് പ്രണാമം… നിങ്ങള്‍ തന്ന സ്നേഹവും കരുതലും എന്നും മനസ്സിലുണ്ട്… ആദരാഞ്ജലികള്‍’, ബാലാജി ശര്‍മ്മ കുറിച്ചു.