പ്രമുഖ പ്രവാസി വ്യവസായി രവി പിള്ളയുടെ മകന് വിവാഹിതനായി. അഞ്ജനയാണ് ഗണേശിന്റെ വധു. ഇന്ന് രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹം. നടന് മോഹന്‍ലാലും ഭാര്യ സുചിത്രയും വിവാഹത്തില്‍ പങ്കെടുത്തു. ഗുരുവായൂരില്‍ വിവാഹച്ചടങ്ങുകള്‍ക്ക് നേരിട്ടെത്തിയാണ് ഇരുവരും നവദമ്പതികള്‍ക്ക് ആശംസകള്‍ നല്‍കിയത്.
നവദമ്പതികള്‍ക്കൊപ്പം നില്ക്കുന്ന ചിത്രവും താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഗുരുവായൂരില്‍ എത്തിയ മോഹന്‍ലാല്‍ അതിരാവിലെ തന്നെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
അതേസമയം, വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി ആളുകള്‍ അതിഥികളായി എത്തും. രവി പിള്ളയുടെ മകളുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കോടികള്‍ ചെലവഴിച്ച് ആഡംബര വിവാഹമായിരുന്നു.