മകള്‍ കല്യാണിയുടെ പിറന്നാള്‍ ആഘോഷമാക്കി നടി ബിന്ദു പണിക്കരും നടന് സായ് കുമാറും. കല്യാണിയുടെ 21-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. അമ്മയ്ക്കും അച്ഛനും പുറമെ കല്യാണിയുടെ കൂട്ടുകാരും ചേര്‍ന്നായിരുന്നു പിറന്നാള്‍ ആഘോഷം.
കല്യാണി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഡാന്‍സ്, പാട്ട്, ടിക് ടോക് ഇതൊക്കെയാണ് കല്യാണിയുടെ ഇഷ്ടമേഖല. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലും സജീവമാണ്. അമ്മയെപ്പോലെ മകളും അഭിനയത്തിലേക്ക് വരുമോയെന്നും കല്യാണിയോട് അഭിമുഖങ്ങളില്‍ ചോദിച്ചിരുന്നു.
എന്നാല്‍ അഭിനയത്തിലല്ല തന്റെ താല്‍പര്യമെന്നായിരുന്നു താരപുത്രിയുടെ മറുപടി. ഓണ്‍ലൈന്‍ ഫാഷന്‍ പേജ് ആയ ലഷ് ബൈ കല്യാണിയിലൂടെ ബിസിനസ് രംഗത്തും സജീവമാണ് ഈ താരപുത്രി. തേവര കോളജില്‍ നിന്നും ബികോം പഠനവും താരപുത്രി ഈ വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.