മമ്മൂട്ടി നായകനായെത്തി സിദ്ധിഖ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഹിറ്റ്ലര്‍. തിയേറ്ററില്‍ ഹിറ്റായ ചിത്രത്തിലെ ഗാനങ്ങളെല്ലാം ഒന്നിനോടൊന്ന് മികച്ചതായിരുന്നു. ഹിറ്റ്ലറിലെ ഒരു ഗാനത്തിന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പുനാവിഷ്കരണവീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് വീഡിയോ ഒരുക്കിയത്. ഹിറ്റ്ലര്‍ സിനിമയിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന പാട്ടിന്റെ വീഡോയാണ് യുവഡോക്ടര്‍മാര്‍ ചേര്‍ന്ന് പുനരാവിഷ്കരിച്ചത്. അയന അനില്‍, ഡോണ, ദൃശ്യ, ദീപ്തി,അനന്തു, അതുല്യ, എല്‍സ എന്നിവര്‍ ചേര്‍ന്നാണ് കവര്‍ വീഡിയോ ഒരുക്കിയത്.
പാലക്കാട് മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് ഈ എഴംഗസംഘം. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടത്.