മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് അനിയത്തിപ്രാവ്. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവിലൂടെ എത്തി പിന്നീട് മലയാളത്തിന്റെ പ്രിയതാരമായി മാറിയ ആളാണ് കുഞ്ചാക്കോ ബോബന്. ഇപ്പോഴിതാ തന്റെ ആദ്യ ചിത്രത്തിന് ലഭിച്ച പ്രതിഫലം വെളിപ്പെടുത്തുകയാണ് താരം.
നടന് സുരേഷ് ഗോപി അവതാരകനായി എത്തുന്ന ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു ചാക്കോച്ചന് തന്റെ ആദ്യ പ്രതിഫലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. അമ്പതിനായിരം രൂപയാണ് അനിയത്തി പ്രാവിന് പ്രതിഫലമായി ലഭിച്ചതെന്ന് ചാക്കോച്ചന് വെളിപ്പെടുത്തി.
ഇതിന് പിന്നാലെ സുരേഷ് ഗോപിയും തനിക്ക് സിനിമയില്‍ ലഭിച്ച ആദ്യ പ്രതിഫലം വെളിപ്പെടുത്തി. നവോദയ അപ്പച്ചന് നിര്‍മാതാവായ സിനിമയിലാണ് ആദ്യമായി അഭിനയിച്ചതെന്നും 2500 രൂപയുടെ ചെക്ക് ആണ് പ്രതിഫലമായി കിട്ടിയതെന്നും സുരേഷ് ഗോപി പറഞ്ഞു.
‘അപ്പച്ചന് സാറില്‍ നിന്ന് നേരിട്ട് തന്നെ പ്രതിഫലം വാങ്ങണം, അത് ഒരു പൈസയാണെങ്കിലും. ഭയങ്കര വളര്‍ച്ചയുണ്ടാകും എന്നായിരുന്നു അച്ഛന് പറഞ്ഞത്. ‘ചെക്കിലെ പൂജ്യം കണ്ടോ , ആ പൂജ്യമങ്ങ് കൂട്ടിക്കൂട്ടി കൊണ്ടുവരണം’ എന്നാണ് ചെക്ക് തന്ന് അപ്പച്ചന് സാര്‍ അന്ന് പറഞ്ഞത്.’-സുരേഷ് ഗോപി പറഞ്ഞു.