വിശാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ സണ്ടക്കോഴി 2- വിന്റെ അവസാനദിനത്തില്‍ നടി കീര്‍ത്തിസുരേഷ് എല്ലാവരേയും അമ്പരിപ്പിച്ചുകൊണ്ട് ഒരു സര്‍പ്രൈസ് നല്കി. ഷൂട്ടിങ്ങിന്റെ അവസാന ദിന ആഘോഷങ്ങള്‍ക്കിടെ സെറ്റിലെ എല്ലാവര്ക്കും കീര്‍ത്തി സമ്മാനിച്ചത് സ്വര്‍ണ്ണ നാണയങ്ങള്‍. ലിംഗു സ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെറ്റില്‍ 150-ഓളം അംഗങ്ങള്‍ ഉണ്ടായിരുന്നു.
തമിഴ് നായകന്മാരുടെ പതിവാണ് ഷൂട്ടിങ്ങിന്റെ അവസാന ദിനത്തില്‍ സെറ്റിലുള്ളവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. ഈയടുത്ത് സെറ്റിലുള്ളവര്‍ക്ക് വിലകൂടിയ വാച്ചുകള്‍ നടി ജ്യോതിക തന്റെ പുതിയ ചിത്രമായ കാട്രിന്മൊഴിയുടെ ഷൂട്ടിങ്ങിന്റെ അവസാന ദിവസം സെറ്റിലുള്ളവര്‍ക്ക് നല്‍കിയിരുന്നു.
വിശാല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ് സെപ്റ്റംബര്‍ രണ്ടാം വാരം നടക്കും. ചിത്രത്തിന്റെ റിലീസ് ഒക്ടോബര്‍ 19 ആയുധപൂജയ്ക്കാണ്. സണ്ടക്കോഴിയുടെ ആദ്യഭാഗത്തില്‍ മീരാജാസ്മിനായിരുന്നു നായിക. കീര്‍ത്തി അഭിനയിച്ച മഹാനടി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. തെന്നിന്ത്യയില്‍ തിരക്കുള്ള താരമായിക്കഴിഞ്ഞു കീര്‍ത്തിയിപ്പോള്‍.