ഹൈദരാബാദ്: മകന് സാക്ഷിയായി വീണ്ടും വിവാഹിതനായി നടന് പ്രകാശ് രാജ്. സ്വന്തം ഭാര്യയെ തന്നെയാണ് മകന്റെ മുന്നില്‍ വെച്ച് അദ്ദേഹം വിവാഹം കഴിച്ചത്. പ്രകാശ് രാജ് തന്നെയായിരുന്നു ഈ വിവരം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചത്.
തങ്ങലുടെ വിവാഹം മകന്റെ ആഗ്രഹമായിരുന്നു. ഇന്നലെ ആറാം വിവാഹ വാര്‍ഷികം ആയിരുന്നത് കൊണ്ടാണ് അദ്ദേഹം ഇങ്ങനെ ഒരു ചിത്രം പങ്കുവെച്ചതെന്ന് പ്രകാശ് രാജ് പറഞ്ഞു. വേദാന്ത് എന്നാണ് ഇരുവരുടെയും മകന്റെ പേര്. ധാരാളം ആളുകള്‍ ആയിരുന്നു ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ പങ്കുവെച്ചുകൊണ്ട് രംഗത്തെത്തിയത്.
ഇതിനു പിന്നാലെയാണ് പ്രകാശ് രാജ് വിവാഹ ചിത്രവും പങ്കുവെച്ചത്. ‘ഞാനും ഭാര്യയും വീണ്ടും വിവാഹിതരായി’ എന്നാണ് പ്രകാശ് പറയുന്നത്. ‘എന്തിനാണ് രണ്ടാമത്തെ തവണ ഇരുവരും വിവാഹം കഴിച്ചത് എന്ന് അറിയുമോ? മകന്റെ നിര്‍ബന്ധമായിരുന്നു . മകന്റെ ആഗ്രഹമായിരുന്നു അച്ഛനും അമ്മയും വിവാഹം കഴിക്കുന്നത് കാണണമെന്ന്’- ചിത്രം പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് കുറിച്ചു.