തെന്നിന്ത്യന്‍ സിനിമാതാരം നടി നയന്‍താരയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. സംവിധായകന് വിഗ്നേശ് ശിവനുമായുള്ള വിവാഹം നയന്‍താര ഔദ്യോഗികമായി സ്ഥിരീകരിച്ചു. തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് വിവാഹ നിശ്ചയം കഴിഞ്ഞെന്നു നടി പറഞ്ഞത്.
വളരെ ലളിതമായിട്ടായിരുന്നു വിവാഹ നിശ്ചയചടങ്ങെന്നും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നുവെന്നും താരം പറഞ്ഞു. വിവാഹം നടക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നും നയന്‍താര കൂട്ടിച്ചേര്‍ത്തു. അഭിമുഖത്തില്‍ വിവാഹനിശ്ചയ മോതിരവും നടി കാണിച്ചു.
അതേസമയം, എന്നാണ് വിവാഹമെന്നു വെളിപ്പെടുത്തിയിട്ടില്ല. നാനും റൗഡി താന്‍ എന്ന സിനിമയുടെ ചിത്രീകരണ സമയത്താണിവര്‍ പരിചയപ്പെട്ടത്. ഇരുവരും ഒന്നിച്ചു ചിത്രങ്ങള്‍ നിര്‍മിക്കാനും തുടങ്ങിയിരുന്നു. നയന്‍ താര നായികയായി ഈയിടെ പുറത്തിറങ്ങിയ നെട്രിക്കണ്‍ എന്ന ചിത്രം നിര്‍മിച്ചത് വിഗ്നേഷാണ്.