അച്ഛന് അസുഖം കൂടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറയുകയാണ് നടി നയന്‍താര. ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് താരം അല്പം വികാരാധീനയായി സംസാരിച്ചത്. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കാണണമെന്നാണ് ആഗ്രഹമെന്ന് താരം പറയുന്നു.
‘ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാന്‍ അവസരം ലഭിച്ചാല്‍ എന്ത് മാറ്റും?’ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നയന്‍താര. ‘അച്ഛന് ഒരു എയര്‍ ഫോഴ്സ് ഓഫീസര്‍ ആയിരുന്നു. പന്ത്രണ്ടു-പതിമൂന്നു വര്‍ഷങ്ങളായി അദ്ദേഹത്തിന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം.”- നയന്‍താര പറയുന്നു.
” എന്നും വളരെ പെര്‍ഫെക്റ്റ് ആയി മാത്രമേ അച്ഛനെ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാന്‍, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓര്‍മ്മ. അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാള്‍, പെട്ടന്ന് രോഗബാധിതനാവുകയാണ്. ഞാന്‍ സിനിമയില്‍ എത്തി രണ്ടു മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അച്ഛന് വയ്യാതെയായി.”- നയന്‍താര കൂട്ടിച്ചേര്‍ത്തു.
”അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ വേറെ ആര്‍ക്കും സാധിക്കില്ല. ഇപ്പോള്‍ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയില്‍ ആണ്. തീരെ വയ്യ. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാല്‍ കൊള്ളാം എന്നുണ്ട്’.- നയന്‍താര പറഞ്ഞു.