സമൂഹമാധ്യമങ്ങളില്‍ സജീവമായ സിനിമാതാരമാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ജീവകാരുണ്യപ്രവര്‍ത്തനത്തിനും മുന്‍പന്തിയില്‍ നില്ക്കുന്ന അദ്ദേഹത്തിന് നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന താരത്തിന്റെ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഇതില്‍ എന്താണ് ഇത്ര പ്രത്യേകത എന്നും ചോദ്യമുയര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ആ യാത്രയുടെ ലക്ഷ്യംകയ്യടി നേടുകയാണ്. നല്ലൊരു വീട് പോലുമില്ലാത്ത ഒരു കുടുംബത്തെ സഹായിക്കാനായിരുന്നു കെഎസ്ആര്‍ടിസി ബസില്‍ സന്തോഷിന്റെ യാത്ര. വീടോ, കക്കൂസോ പോലുമില്ലാത്ത ഒരു കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞാണ് സന്തോഷ് അങ്ങോട്ടേക്ക് തിരിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിലുള്ള കുടുംബത്തെ കാണാന്‍ കോഴിക്കോട് നിന്നാണ് സന്തോഷ് എത്തിയത്. സ്വന്തമായി മൂന്ന് സെന്റ് സ്ഥലമുണ്ടെങ്കിലും ഇതില്‍ താമസിക്കാന്‍ സൗകര്യമുള്ള വീടില്ല. ഇടിഞ്ഞുപൊളിഞ്ഞ് വീഴാറായ ഒരു കെട്ടിടമാണ് ഉള്ളത്.
കുടുംബത്തിനുള്ള ആദ്യ സഹായമായി ഇവര്‍ക്ക് കക്കൂസ് വയ്ക്കാനുള്ള സൗകര്യമാണ് അദ്ദേഹം നല്‍കിയത്. ക്ലോസറ്റ്, കല്ലുകള്‍, പൈപ്പ് എന്നിങ്ങനെ കക്കൂസ് നിര്‍മിക്കാനുള്ള സാധനങ്ങള്‍ സന്തോഷ് എത്തിച്ചുനല്‍കി. വീട് എന്ന് സ്വപ്നം ബാക്കിയാണെങ്കിലും ഇനിയും ഒപ്പമുണ്ടാകുമെന്ന് സന്തോഷ് പറഞ്ഞു.