മലയാള സിനിമാതാരങ്ങളുടെ പുത്തന്‍ ലുക്കിലുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതേപോലെ തന്നെ അവരുടെ കുട്ടിക്കാല ചിത്രങ്ങളും. ചില കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകരെ എല്ലാം കുഴപ്പിക്കാറുണ്ട്. ബിഗ് സ്ക്രീനില്‍ തിളങ്ങുന്ന താരങ്ങളുടെയും ഒപ്പം മിനിസ്ക്രീനിലെയും ചില താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്രകാരം ഹിറ്റായി മാറുന്നത്.
ഇത്തരത്തില്‍ ഒരു താരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഒളിച്ചിരിക്കുന്ന നടന് ആരെന്ന് കണ്ടെത്തുവാന്‍ വളരെ അധികം കഷ്ടപാടിലാണ് സോഷ്യല്‍ മീഡിയ. നടന് ബിജു മേനോന്റെ കുട്ടിക്കാല ചിത്രമാണിത്.
കൊച്ചുപയ്യനായിരിക്കുമ്പോഴുള്ള ബിജു മോനോന്റെ ചിത്രമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സിനിമ പ്രേമികള്‍ക്കിടയില്‍ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തരംഗമായി മാറിയ ഈ ഫോട്ടോ ആരാധകരെ കുഴക്കുകയാണ്. കാരണം ചിത്രം കണ്ടാല്‍ പെട്ടെന്നൊന്നും താരത്തെ മനസ്സിലാക്കാന്‍ കഴിയില്ല.
മലയാള സിനിമയില്‍ നടനായും ഒപ്പം വില്ലനായും കോമേഡിയനായും എല്ലാം എത്തിയ ബിജുമേനോന് ആരാധകര്‍ക്ക് പ്രിയ നായകനാണ്. മോളിവുഡ് സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തം സ്ഥാനം ഒരുപിടി വേഷങ്ങളാല്‍ മനോഹമരമാക്കി മാറ്റാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.