നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടു പ്രതികരിച്ചിട്ടുണ്ട്, ഇനിയും ആയാലും പ്രതികരിക്കുമെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. നായ്ക്കളെ കൊന്ന സംഭവത്തില്‍ നഗരസഭാ അധ്യക്ഷയ്ക്കെതിരെ പ്രതിഷേധിച്ചതല്ലാതെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് രഞ്ജിനി പറഞ്ഞു.
പട്ടികജാതിക്കാരിയായ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്നും അനാവശ്യമായി തന്റേ പേര് കേസിലേയ്ക്കു വലിച്ചിഴച്ചെന്നും കാണിച്ച് തൃക്കാക്കര നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തന്റെ ചിത്രം ദുരുപയോഗം ചെയ്തെന്നും സമൂഹമാധ്യമങ്ങളിലൂടെ സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തിയെന്നുമാണ് ഇവരുടെ പരാതി.
ഔദ്യോഗിക പദവയില്‍ നിന്നു നീക്കുന്നതു ലക്ഷ്യമിട്ടുള്ള കൂട്ടായ ആക്രമണമാണ് നടക്കുന്നത്. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സല്പേരിനു കളങ്കം വരുത്തുന്നതായി ഇവരുടെയും നടപടി. അതുകൊണ്ടു തന്നെ പട്ടികജാതി പട്ടിക വകുപ്പുകാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും നടപടി എടുക്കണമെന്നാണ് അജിതാ തങ്കപ്പന്റെ ആവശ്യം.
എന്നാല്‍ ഇങ്ങനെ ഒരു പരാതി കൊടുത്ത വിവരം പോലും മാധ്യമ വാര്‍ത്തകളിലൂടെയാണ് അറിഞ്ഞതെന്നും മറ്റു പലരും ഇട്ട പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. താനായിട്ട് ആരുടെയും ഫോട്ടോ ഇട്ടിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി.
പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ നിയമപരമായ വഴിയിലൂടെ പോകുമെന്നും അവര്‍ പറഞ്ഞു.
അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത് പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിനു കേസെടുക്കണമെന്നാണ്. അവര്‍ ഈ വിഭാഗത്തില്‍ വരുന്ന ആളാണെന്ന് അറിയുന്നതു പോലും പരാതി കൊടുത്ത ശേഷമാണെന്നും എന്തു കൊണ്ടാണ് ഇത്തരത്തില്‍ ബന്ധമില്ലാത്ത പരാതി കൊടുത്തത് എന്നറിയില്ലെന്നും രഞ്ജിനി ഒരു മാധ്യമത്തോടായി പറഞ്ഞു.
പൊലീസെടുത്ത കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇവര്‍ക്കെതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത്. അതില്‍ നിന്നു ശ്രദ്ധ തിരിക്കാനാകും തന്നെ പോലെയുള്ളവര്ക്കെതിരെയുള്ള പരാതി എന്നാണ് കരുതുന്നത്. മറ്റാവശ്യങ്ങള്‍ക്കുള്ള ഫണ്ടെടുത്ത് മൃഗങ്ങളെ കൊല്ലാന്‍ ആളെ കൊണ്ടു വരുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മാത്രമല്ല, ജോലിയില്‍ ഇത്ര ഉത്തരവാദിത്തമില്ലാതെ ആരും ചെയ്യാനും പാടില്ല. തെറ്റായ കാര്യം ചെയ്യുമ്പോള്‍ പ്രതികരിക്കും. ഇവര്‍ക്കെതിരെ പ്രതികരിച്ചവരെ നോക്കി പരാതി നല്‍കുകയായിരുന്നു എന്നാണ് മനസ്സിലായതെന്നും രഞ്ജിനി പറഞ്ഞു.