കൊച്ചി: വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ട് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മുകേഷ് ഇതുസംബന്ധിച്ച് മറുപടിയൊന്നും നല്‍കിയില്ലെന്ന് മേതില്‍ ദേവിക. മുകേഷിന് മേല്‍ ചെളി വാരിയിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു.
‘തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്നമില്ല. അദ്ദേഹം എന്നെ ഉപദ്രവിച്ചിട്ടില്ല. ഗാര്‍ഹിക പീഡനം ഉണ്ടായിട്ടില്ല. ഗാര്‍ഹിക പീഡനം നടന്നുവെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. വക്കീല്‍ നോട്ടീസില്‍ മുകേഷ് നിലപാട് വ്യക്തമാക്കിയിട്ടില്ല.”- ദേവിക പറഞ്ഞു.
” രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയാറല്ല. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. ബന്ധം ഉപേക്ഷിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കള്‍ ആയി തന്നെ തുടരും’, ദേവിക കൂട്ടിച്ചേര്‍ത്തു.
അതേസമയം, വേര്‍പിരിയുന്നുവെന്ന മേതില്‍ ദേവികയുടെ പ്രതികരണത്തോട് ഒന്നും പറയാനില്ലെന്നായിരുന്നു എം എല്‍ എയും നടനുമായ മുകേഷിന്റെ മറുപടി. വാഹമോചന വാര്‍ത്തയില്‍ പ്രതികരിക്കാനില്ലെന്ന് താരം വ്യക്തമാക്കി.