നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് പാര്‍വതി തിരുവോത്ത്. മലയാള സിനിമയില്‍ ഓര്‍ത്തുവെക്കാന്‍ ഒരുപിടി മികച്ച കഥാപാത്രങ്ങളെ പാര്‍വതി ഇതിനോടകം പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു.
സാേഷ്യല്മീഡിയയില് സജീവമായ താരം തന്റെ ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. കൂടാതെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെതായ നിലപാടുകള്‍ കൃത്യമായി തന്നെ പറയുന്ന നടി കൂടിയാണ് പാര്‍വതി. അതിനാല്‍ പാര്‍വതിയുടെ നിലപാടുകള്‍ പലപ്പോഴും ചര്‍ച്ചയായി മാറിയിട്ടുമുണ്ട്.
പാര്‍വ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മെഡിറ്റേഷന്‍ ചെയ്യാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് പാര്‍വതി പങ്കുവച്ചത്. ആദ്യമായി മെഡിറ്റേഷന്‍ ശ്രമിക്കുന്ന പലരും അനുഭവിക്കുന്ന പ്രശ്നമാണ് മനസ് മറ്റു വിഷയങ്ങളിലേക്ക് തെന്നി മാറുന്നത്.
ഇതിനെയാണ് രസകരമായി രീതിയില്‍ താരം അവതരിപ്പിച്ചിരിക്കുന്നത്. ”ശ്രദ്ധവേണമെന്ന് അവര്‍ പറയും, ധ്യാനം ചെയ്യാന്‍ അവര്‍ പറയും, പക്ഷേ എന്റെ മനസ് എപ്പോഴും”എന്നാണ് പാര്‍വതി കുറിക്കുന്നത്. ഒപ്പം വിവിധ ഭാവത്തിലുള്ള വീഡിയോയും താരം പങ്കുവച്ചു. ഗീതു മോഹന്‍ദാസ്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത് ഉള്‍പ്പടെ നിരവധിപേര്‍ വീഡിയോക്ക് കമന്റ് ചെയ്തിട്ടുണ്ട്.