ചെന്നൈ: തെന്നിന്ത്യന്‍ താരങ്ങളുടെ സംഘടനയായ നടികര്‍സംഘം പ്രളയ കെടുതികളില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായഹസ്തവുമായി എത്തിയിരിക്കുന്നു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആദ്യ ഘട്ടമായി അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കാനാണ് തീരുമാനം. ഞായറാഴ്ച പ്രസിഡന്റ് എം. നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം.
യോഗത്തില്‍ സംഘത്തിന്റെ ട്രഷറര്‍ കാര്‍ത്തി, കമ്മിറ്റി അംഗങ്ങളായ നടന് പശുപതി, ശ്രീമന്‍, അജയ് രത്നം, മനോബാല, നടി നളിനി, സംഗീത, സോണിയ തുടങ്ങിയവരും പങ്കെടുത്തു. താരസഹോദരന്മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ സംഭാവന ചെയ്തിട്ടുണ്ട്. സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ പേരിലാണ് സംഭാവന നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടനും മക്കള്‍ നീതി മയ്യം നേതാവും കൂടിയായ കമല്‍ഹാസനും 25 ലക്ഷം രൂപ നല്കി.