ചൈനയില്‍ റിലീസ് ചെയ്യുന്ന ആദ്യ തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് വിജയ് ചിത്രം മെര്‍സല്‍. ചൈനീസ് വിതരണ കമ്പനിയായ എച്ച്ജിസി എന്റര്ടെയ്ന്മെന്റാണ് മെര്‍സലിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം ഈ വര്‍ഷം ഒടുവിലോ അടുത്ത വര്‍ഷം ആദ്യമോ മൊഴിമാറ്റി പുറത്തിറക്കാനാണ് ആലോചന. റാം മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത പേരന്പ് ചൈനയില്‍ റിലീസ് ചെയ്തേക്കും എന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ചിത്രം ഷംഗായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇതേ തുടര്‍ന്ന് ചൈനയിലെ മുന്‍നിര വിതരണക്കമ്പനി സിനിമയുടെ അണിയറ പ്രവര്‍ത്തകരെ സമീപിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഇതുവരെ ഒരു തമിഴ് ചിത്രം റിലീസ് ചെയ്തിട്ടില്ലാത്ത ചൈനയില്‍ ആ റെക്കോര്‍ഡ് മറികടക്കാന്‍ ഒരുങ്ങുകയാണ് വിജയ് നായകനായി ആറ്റ്ലി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ മെര്‍സല്‍.തമിഴില്‍ സൂപ്പര്‍ ഹിറ്റായ മെര്‍സല്‍ ചൈനയിലും ആ റെക്കോര്‍ഡ് തുടരുമെന്നാണ് വിജയ് ആരാധകരുടെ പ്രതീക്ഷ.
കഴിഞ്ഞവര്‍ഷം റിലീസ് ചെയ്ത ആമിര്ഖാന് ചിത്രം ദംഗലാണ് ചൈനയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം.